കൊളോണ്‍:കൊളോണിലെ സീറോ മലബാര്‍ റീത്ത് സെമൂഹത്തില്‍ മെയ് ഒന്നിന് (വെള്ളി) വി.യൗസേപ്പിതാവിന്റെ തിരുനാള്‍ ആഘോഷിയ്ക്കുന്നു.
അഖിലലോക തൊഴിലാളി ദിനം കൂടിയായ മെയ് ഒന്ന് രാവിലെ 10 മണിയ്ക്ക് കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൗവന്‍ ദേവാലയത്തില്‍ (Regenten Str.4, 51063 Koeln) നടക്കുന്ന ആഘോഷമായ ദിവ്യബലിയോടെ ആരംഭിയ്ക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ വി.കുര്‍ബാന,പ്രസുദേന്തിവാഴ്ച, ലദീഞ്ഞ്, പ്രദക്ഷിണം, നൊവേന,നേര്‍ച്ച, അടിമവെയ്ക്കല്‍, സ്നേഹവിരുന്ന് എന്നിവയ്ക്കു ശേഷം 1,30 ന് വിവിധ കലാപരിപാടികളും അരങ്ങേറും.
യുവജനവര്‍ഷമായി ആചരിയ്ക്കുന്ന ഈ വര്‍ഷത്തില്‍ യുവജനങ്ങളാണ് തിരുനാളിന് നേതൃത്വം നല്‍കുന്നത്.
ആഗോളസഭയുടെ കുടുംബനാഥനായ വി. യൗസേപ്പിതാവിന്റെ നാമഹേതുക തിരുനാള്‍ദിനം മാര്‍ച്ച് 19 നാണ് തിരുസഭയില്‍ ആഘോഷിയ്ക്കുന്നത്.

Comments: